Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Salman Faris

Middle East and Gulf

ശ​ക്ത​മാ​യ കാ​റ്റി​ൽ ക​ല്ല് ത​ല​യി​ൽ വീ​ണു; റാ​സ​ൽ​ഖൈ​മ​യി​ൽ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

റാ​സ​ല്‍​ഖൈ​മ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കെ​ട്ടി​ട​ത്തി​ലെ ക​ല്ല് അ​ട​ർ​ന്ന് ത​ല​യി​ൽ വീ​ണ് റാ​സ​ൽ​ഖൈ​മ​യി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം കൊ​ടി​ഞ്ഞി ന​ന്ന​മ്പ്ര ത​ല​ക്കോ​ട്ടു തൊ​ടി​ക​യി​ൽ സ​ൽ​മാ​ൻ ഫാ​രി​സ് (27) ആ​ണ് മ​രി​ച്ച​ത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. ക​ന​ത്ത മ​ഴ​യി​ല്‍ നി​ന്ന് ര​ക്ഷ​തേ​ടി​യാ​ണ് നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ സ​ല്‍​മാ​ന്‍ അ​ഭ​യം തേ​ടി​യ​ത്. എ​ന്നാ​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണ ക​ല്ല് ദേ​ഹ​ത്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു.

റാ​സ​ൽ​ഖൈ​മ​യി​ലെ ഇ​സ്തം​ബു​ൾ ഷ​വ​ർ​മ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഫാ​രി​സ് ഡെ​ലി​വ​റി​ക്കാ​യി പോ​യ സ​മ​യ​ത്താ​ണ് അപകടമുണ്ടായത്.

സു​ലൈ​മാ​ന്‍ - അ​സ്മാ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ഫാ​ത്തി​മ സ​ഫ​. ഏഴ് മാ​സം മു​മ്പാ​ണ് ഇവരുടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷം​ല ഷെ​റി​ൻ, സു​ബൈ​ദ ഷാ​നി.

Latest News

Corehub Up